ഡിജിറ്റൽ സാറ്റലൈറ്റ് സർവേക്ക് തുടക്കമായി

ആറ്റിങ്ങൽ: റവന്യൂ വകുപ് നടപ്പാക്കുന്ന ഡിജിറ്റൽ സാറ്റലൈറ്റ്​ സർവേയുടെ ജില്ല തല ട്രയൽ റൺ കീഴാറ്റിങ്ങൽ വില്ലേജിൽ ആരംഭിച്ചു. സംസ്ഥാനത്തെ 1550 വില്ലേജ് ഓഫിസുകളിൽ നിന്ന്​ തെരഞ്ഞെടുത്ത 200 വില്ലേജുകളിലാണ് ആദ്യ ഘട്ട ട്രയൽ നടപ്പാക്കുന്നത്. ഇതിൽ 22 വില്ലേജുകൾ തിരുവനന്തപുരം ജില്ലയിലാണ്. ജില്ല തല സർവേക്കായി തെരഞ്ഞെടുത്ത കീഴാറ്റിങ്ങൽ വില്ലേജിൽ 100 ഹെക്ടർ സ്ഥലത്താണ് ട്രയൽ സർവേ നടത്തുന്നത്. ഏലാപ്പുറം -പള്ളിമുക്ക് റോഡിലെ വിവിധ വസ്തുക്കളിലാണ് ട്രയൽ സർവേക്ക്​ തുടക്കമായത്. സർവേക്കായി റിയൽ ടൈം കൈനറ്റിക്​ അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരം സർവേ വിഭാഗം അസിസ്റ്റന്‍റ്​ ഡയറക്ടർ വി. പ്രകാശ് പറഞ്ഞു. സർവേക്കായി സംസ്ഥാനത്ത് 28 കോർ സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിൽ നിന്നുള്ള സിഗ്​നലുകൾ സ്വീകരിച്ചാണ് സർവേ നടപടികൾ നടത്തുന്നത്. മറ്റൊരു സിഗ്​നൽ സംവിധാനം പൂവാർ പൊലീസ് സ്റ്റേഷനു സമീപവും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സിഗ്​നൽ ലഭിക്കാതെ വരുന്ന സ്ഥലങ്ങളിൽ റോബട്ടിക് ടോട്ടൽ സ്റ്റേഷൻ സംവിധാനവും ഉപയോഗിക്കും. സാറ്റലൈറ്റ് സർവേ മുന്ന് രീതിയിലാണ് നടപ്പാക്കുന്നത്. വസ്തു ഉടമകൾക്ക് നോട്ടീസ് നൽകിയും ബോധവത്കരണം നടത്തിയും അപേക്ഷകൾ സ്വീകരിച്ചുമാണ് സർവേ നടത്തുന്നത്. ജോയന്‍റ്​ ഡയറക്ടർ എൻ.ബി. സിന്ധു, സൂപ്രണ്ട് ശശികുമാർ, ഹെഡ് സർവേയർ ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ നാൽപതോളം പേരാണ് സാറ്റലൈറ്റ് സർവേക്കായി എത്തിരിക്കുന്നത്. Twatl survey ഡിജിറ്റൽ സാറ്റലൈറ്റ് സർവേയുടെ ഭാഗമായി ഫീൽഡ് സർവേ നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.