തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം ആദിവാസിക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂടം കാഴ്ചക്കാരായി മാറുന്നെന്ന് വ്യക്തമാക്കുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഈ സാഹചര്യം ജനാധിപത്യ കേരളത്തിന് തീര്‍ത്തും അപമാനകരമാണ്. കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢസംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളാണ് മൊഴിമാറ്റത്തിനുപിന്നില്‍. ഇനിയെങ്കിലും ഇക്കാര്യത്തില്‍ നേരിട്ട് അടിയന്തരമായി ഇടപെടാനും കൂട്ട കൂറുമാറ്റത്തെക്കുറിച്ച് കൃത്യമായി അന്വേഷണം നടത്താനും മുഖ്യമന്ത്രി തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.