തിരുവനന്തപുരം: അനുനയ നീക്കവുമായി ചീഫ് സെക്രട്ടറി ഗവർണറെ കണ്ടു. ഓർഡിനൻസുകളിൽ ഒപ്പിടണമെന്ന് ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറി വി.പി. ജോയ് ഗവർണറോട് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ, ഗവർണർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. ലോകയുക്ത നിയമ ഭേദഗതി അടക്കം 11 ഓർഡിനൻസുകളുടെ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവരാനുള്ള സർക്കാർ നീക്കത്തിലെ അതൃപ്‌തി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അറിയിച്ചതായാണ് വിവരം. എന്നാൽ ഇത്തരമൊരു തീരുമാനമില്ലെന്ന് ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.