സ്ക്രിപ്ട് തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന നവസങ്കൽപ പദയാത്ര മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് ഒമ്പത് മുതൽ 13 വരെ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് നെയ്യാറ്റിൻകര േബ്ലാക്കിെല ഊരൂട്ടുകാലയിൽ വെച്ച് മുൻ കെ.പി.സി.സി പ്രസിഡന്‍റ് കെ. മുരളീധരൻ എം.പി ഡി.സി.സി പ്രസിഡന്‍റ് പാലോട് രവിക്ക് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര, ചെങ്കൽ, പാറശ്ശാല നിയോജക മണ്ഡലങ്ങളിലാണ് ഒമ്പതിന് പദയാത്ര നടത്തുന്നത്. വൈകീട്ട് പാറശ്ശാല േബ്ലാക്കിന്‍റെ പദയാത്രയുടെ സമാപന സമ്മേളനം കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.