ശാർക്കര ദേവീക്ഷേത്രത്തിൽ നിറപുത്തരിക്ക്​ തുടക്കം

ആറ്റിങ്ങൽ: ശാർക്കര ദേവീക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾക്ക്​ നൂറുകണക്കിന്​ ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ഭക്തിനിർഭരമായ തുടക്കം. വ്യാഴാഴ്ച പുലർച്ച അഞ്ച്​ മണിക്ക്​ ക്ഷേത്രാങ്കണത്തിലെ പത്മതീർഥക്കുളത്തിനുസമീപത്തുനിന്ന്​ പൂജാവിധികളു​െടയും വിവിധ വാദ്യമേളങ്ങളു​െടയും അകമ്പടിയോടെയാണ്​ പ്രത്യേകം തയാറാക്കി ആലിലകൾ കൊണ്ട്​ പവിത്രീകരിക്കപ്പെട്ട കതിർകറ്റ കെട്ടുകൾ ശ്രീകോവിലുമുന്നിലെ പൂജാ മണ്ഡപത്തിലേക്ക്​ ഘോഷയാത്രയോടെ ആനയിച്ചത്. ശ്രീകോവിൽ ചുറ്റിയുള്ള പ്രദക്ഷിണ ചടങ്ങുകളിൽ ക്ഷേത്ര മേൽശാന്തി തോട്ടയ്ക്കാട് കിഴക്കേമഠത്തിൽ കെ. പ്രകാശൻ നമ്പൂതിരി, സഹപൂജാരിമാരായ കണ്ണൻ പോറ്റി, രാജേഷ് പോറ്റി, ഷാജി പോറ്റി തുടങ്ങിയവർ കാർമികത്വം വഹിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ബി. ദിലീപ് കുമാർ, ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് ശ്രീകുമാർ പെരുങ്ങുഴി, സെക്രട്ടറി അജയൻ ശാർക്കര, വൈസ് പ്രസിഡൻറ് മിഥുൻ ടി. ഭദ്രൻ, ക്ഷേത്ര ഭാരവാഹികളായ എസ്. വിജയകുമാർ, കിട്ടുഷിബു, എസ്.സുധീഷ്​കുമാർ, മണികുമാർ ശാർക്കര, എം. ഭദ്രകുമാർ, എൻ.കെ. രാജശേഖരൻ നായർ, എസ്.ഷൈജു, ജി. ഗിരീഷ്​കുമാർ, എൽ. അഭിൻലാൽ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രസന്നിധിയിൽ നിന്ന്​ പൂജാരിമാരുടെ സംഘം ഭക്തജനങ്ങൾക്ക്​ പൂജിച്ച കതിർകറ്റകൾ പ്രസാദമായി നൽകി. Twatl sharkkara ശാർക്കര ദേവീക്ഷേത്രത്തിൽ നടന്ന നിറപുത്തരി ചടങ്ങ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.