മാധ്യമ ശിൽപശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം സംസ്ഥാനതലത്തിൽ ത്രിദിന . സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടന്ന ത്രിദിന ശിൽപശാലയുടെ ചുമതല കേരള മീഡിയ അക്കാദമിക്കായിരുന്നു. പതിനാല് ജില്ലകളിൽ നിന്നുള്ള എഴുപത് പേരടങ്ങുന്ന എസ്.എസ്.കെയുടെ പ്രവർത്തകർക്കാണ് പരിശീലനം നൽകിയത്. മാധ്യമ ശിൽപശാല എസ്​.എസ്​.കെ അഡീഷനൽ ഡയറക്ടർ ഷിബു ആർ.എസ്​ ഉദ്ഘാടനം ചെയ്തു. മീഡിയ അക്കാദമി ഫാക്കൽറ്റികൾ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ ഡോ. സെബാസ്റ്റ്യൻ പോൾ മാധ്യമ മേഖലയിലെ നിയമ സംവിധാനത്തെക്കുറിച്ച് പ്രഭാഷണം നടത്തി. സമഗ്രശിക്ഷയുടെ േപ്രാഗ്രാം ഓഫിസർമാർ, മീഡിയ അക്കാദമിയുടെ പ്രതിനിധികൾ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.