നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ വേമ്പന്നൂർ ഗ്രാമത്തെ റാംസർ തണ്ണീർത്തട പ്രദേശമായി അന്താരാഷ്ട്ര സംഘടനയായ റാംസർ പ്രഖ്യാപിച്ചതായി വനം വകുപ്പ് അറിയിച്ചു. ഇതോടെ, തമിഴ്നാട്ടിൽ പത്താമത്തെ റാംസർ തണ്ണീർത്തട പ്രദേശമായി മാറി വേമ്പന്നൂർ. ഇവയെ തണ്ണീർത്തട പുൽപ്രദേശങ്ങൾ, ആറുകൾ, അഴിമുഖങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ, കുളം, ആറുകൾ, നെൽവയലുകൾ, ചതുപ്പ് നില കാടുകൾ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനും ജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനുമായി 1971ൽ ഇറാനിൽ റാംസർ എന്ന സ്ഥലത്ത് നടന്ന സമ്മേളനത്തിൽ തീരുമാനമായി. ഇന്ത്യയും അതിലൊരു അംഗരാജ്യമാണ്. അതനുസരിച്ച് ഫെബ്രുവരി രണ്ടിന് 'ലോക തണ്ണീർത്തട ദിനം'ആഘോഷിച്ചുവരുന്നു. വർധിച്ചുവരുന്ന നഗരവത്കരണത്തിന്‍റെയും റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്‍റെയും വികസനത്തിന്‍റെയും പേരിലും തണ്ണീർത്തടങ്ങൾ നശിക്കുന്ന അവസ്ഥയാണുള്ളത്. ഇതിനായി വർഷംതോറും ലോകത്തുള്ള തണ്ണീർത്തടങ്ങളെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. രാജ്യത്ത് 54 സ്ഥലങ്ങൾക്ക് സംരക്ഷണത്തിനായി ധനസഹായവും അനുവദിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് വേമ്പന്നൂരും ഉൾപ്പെട്ടിട്ടുള്ളത്. സ്ത്രീകളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച സംഭവത്തിൽ മൊഴിയെടുത്തു കാട്ടാക്കട: ഭൂമിയുടെ അതിര്‍ത്തി സംബന്ധിച്ച് അയൽവാസികള്‍ തമ്മിലുള്ള സംഘർഷത്തിനിടെ മൂന്ന് സ്ത്രീകളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച സംഭവത്തിൽ പട്ടികജാതി-വർഗ കമീഷൻ ആക്രമണത്തിനിരയായവരുടെ വീട്ടിലെത്തി മൊഴിയെടുത്തു. കാട്ടാക്കട പന്നിയോട് ഇടയ്ക്കാട് അജിൻ ഭവനിൽ മേരി (62), മകൾ ബിന്ദു (41), ഇവരുടെ മകൾ മിന്നു എന്ന അജിഷ്‌മ (18) എന്നിവർക്കാണ് പൊള്ളലേറ്റത്. ജൂലൈ 19-നായിരുന്നു സംഭവം. കേസിൽ ഉൾപ്പെട്ട അയൽക്കാരായ ചന്ദ്രിക, വിജീഷ് എന്നിവരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിഷയത്തിൽ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നതിനെ തുടർന്നാണ് തെളിവെടുപ്പിനെത്തിയത്. പൊലീസ് റിപ്പോർട്ട് കിട്ടിയാലുടൻ തുടർ നടപടിയുണ്ടാകുമെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും കമീഷണർ ബി.എസ്. മാവോജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.