സ്വർണാഭരണ കവർച്ച; മലയിൻകീഴ് സ്വദേശി നിരീക്ഷണത്തിൽ

നേമം: സ്ത്രീയെ കാറിൽ തട്ടിക്കൊണ്ടു പോയശേഷം ആഭരണങ്ങൾ കവർന്ന സംഭവവുമായി ബന്ധപ്പെട്ട് മലയിൻകീഴ് സ്വദേശിയായ ആളെ പൊലീസ് തിരയുന്നു. തച്ചോട്ടുകാവ് ഇരട്ടക്കലുങ്ക് സ്വദേശിയായ ഗണേഷ് എന്ന ആളാണ് പൊലീസിന്‍റെ നിരീക്ഷണത്തിലുള്ളത്. പ്രാവച്ചമ്പലം സ്വാതി നഗർ സ്വദേശിനി പത്മാവതിയമ്മയുടെ 40 പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്തശേഷം ഇവരെ കാട്ടാക്കട കാപ്പിക്കാട് ഭാഗത്ത് ഉപേക്ഷിച്ച് നാലംഗസംഘം മുങ്ങിയതുമായി ബന്ധപ്പെട്ടതാണ് അന്വേഷണം പുരോഗമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.