ശ്രീകാര്യം: ചിങ്ങം ഒന്ന് കർഷകദിനമായി ആഘോഷിക്കുന്നതിനോടനുബന്ധിച്ച് ശ്രീകാര്യം സോണൽ പരിധിയിൽ വരുന്ന മികച്ച കർഷകരെ ആദരിക്കുന്നു. മികച്ച നെൽകർഷകൻ, മുതിർന്ന കർഷക തൊഴിലാളി വനിതാകർഷക, യുവകർഷകൻ, സമ്മിശ്ര കർഷകൻ, ജൈവകർഷകൻ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ കർഷകൻ, കുട്ടി കർഷകൻ എന്നീ വിഭാഗങ്ങളിലാണ് അവാർഡ്. അപേക്ഷകൾ ആഗസ്റ്റ് ആറ് വൈകുന്നേരം അഞ്ചിന് മുമ്പായി കൃഷി ഭവനിൽ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ചെയ്യുന്ന കൃഷി സംബന്ധിച്ച വിവരങ്ങൾ പാസ്പോർട്ട് സൈസ് ഫോട്ടോ, പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ കൂടി ഉൾപ്പെടുത്തണം. മുൻവർഷങ്ങളിൽ അവാർഡ് ലഭിച്ചിട്ടുള്ള കർഷകർ അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ശ്രീകാര്യം കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.