ഭിന്നശേഷിക്കുട്ടികളുടെ എംപവറിങ്​ വിത്ത് ലൗ-ഇന്ദ്രജാല കലാസന്ധ്യ ഇനി രാജ്യതലസ്ഥാനത്തും

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടിയ ഭിന്നശേഷിക്കുട്ടികളുടെ എംപവറിംഗ് വിത്ത് ലൗ-ഇന്ദ്രജാല കലാവിരുന്ന് രാജ്യതലസ്ഥാനത്തെ വിസ്മയിപ്പിക്കാനെത്തുന്നു. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളാണ് ഡോ.അംബേദ്കര്‍ ഇന്റര്‍നാഷനല്‍ സെന്ററില്‍ ആഗസ്റ്റ് 26 വൈകീട്ട് ആറിന് നടക്കുന്ന കലാസന്ധ്യയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. കലാവിരുന്നിന് കേന്ദ്രമന്ത്രി വിരേന്ദ്രകുമാര്‍ ഖാട്ടിക് സാക്ഷ്യം വഹിക്കും. സിംഗപ്പൂര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഈ കലാവിരുന്ന് ഭിന്നശേഷിക്കുട്ടികള്‍ അവതരിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിക്ക് മുന്നോടിയായി കേരള ഹൗസില്‍ എം.പിമാരുടെ ആലോചനയോഗം ചേര്‍ന്നു. യോഗത്തില്‍ എം.പിമാരായ കെ. സുധാകരന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എളമരം കരീം, എം.കെ. രാഘവന്‍, അടൂര്‍ പ്രകാശ്, തോമസ് ചാഴിക്കാടന്‍, ജോസ് കെ. മാണി, ഡീന്‍ കുര്യാക്കോസ്, അബ്ദുള്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം, സന്തോഷ് കുമാര്‍, ജെബി മേത്തര്‍, ഡോ.വി. ശിവദാസന്‍, ബെന്നി ബെഹ്​നാന്‍, ആന്റോ ആന്റണി, എ.എം ആരിഫ്, വി.കെ. ശ്രീകണ്ഠന്‍, പി.ടി. ഉഷ, രമ്യ ഹരിദാസ്, മാജിക് അക്കാദമി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.