തിരുവനന്തപുരം: നാൽപതിലേറെ വൈറസ് വകഭേദങ്ങൾ തിരിച്ചറിയാനുള്ള സാങ്കേതിക ശേഷി കൈവരിക്കാൻ തിരുവനന്തപുരത്തെ അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞിട്ടുണ്ടെന്ന് ഡയറക്ടർ ഡോ. ഇ. ശ്രീകുമാർ. മാർ ഇവാനിയോസ് കോളജിൽ ലൈഫ് സയൻസ് വകുപ്പുകൾ ചേർന്ന് സംഘടിപ്പിച്ച ത്രിദിന രാജ്യാന്തരസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജന്തുജന്യരോഗങ്ങളുടെ വ്യാപനം സുസ്ഥിരഭാവിക്ക് ഭീഷണിയാണ്. വൈറസുകളെ തിരിച്ചറിയുന്നതിനുള്ള ഗവേഷണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. എല്ലാതരം പനികളെയും വൈറൽപനിയെന്ന രീതിയിൽ സമീപിക്കുന്നത് ശാസ്ത്രീയമല്ലെന്നും വൈറസ് വകഭേദങ്ങൾ പെരുകുന്നതനുസരിച്ച് നിരീക്ഷണം ഊർജിതമാക്കണമെന്നും ഡോ. ശ്രീകുമാർ കൂട്ടിച്ചേർത്തു. കോളജ് പ്രിൻസിപ്പൽ ഡോ. ജിജിമോൻ കെ. തോമസ് അധ്യക്ഷനായിരുന്നു. വിവിധ വകുപ്പുമേധാവികളായ ഡോ. മീര ജോർജ്, ഡോ. സുജു സ്കറിയ, ഡോ. ദീപ്തി അലക്സ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.