മംഗലപുരം: വിശ്രമമില്ലാത്ത കർമയോഗിയായിരുന്നു ഗാന്ധിയൻ പത്മശ്രീ ഗോപിനാഥൻ നായരെന്ന് വി. ശശി എം.എൽ.എ. തുടർച്ചയായി ഗാന്ധിദർശൻ പുരസ്കാരം നേടുന്ന പാട്ടത്തിൽ ഗവ. എൽ.പി.എസിലെ ഗാന്ധി ദർശൻ ക്ലബ് സംഘടിപ്പിച്ച ഗോപിനാഥൻ നായർ അനുസ്മരണവും സ്വദേശി ഫെസ്റ്റും സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനൊന്നാമത്തെ വയസ്സിൽ ഗാന്ധിജിയെ നെയ്യാറ്റിൻകരയിൽ കണ്ടതു മുതൽ ഇതേവരെയുള്ള അദ്ദേഹത്തിന്റെ വിവിധ മേഖലകളിലെ വൈവിധ്യമാർന്ന പ്രവർത്തനം ചരിത്രമാണെന്നും വിദ്യാർഥികളും പൊതുസമൂഹവും അത് രേഖപ്പെടുത്തി വെച്ച് പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികളും രക്ഷാകർത്താക്കളും അധ്യാപകരും നിർമിച്ച് പ്രദർശനത്തിനും വിൽപനക്കുമെത്തിച്ച വിവിധയിനം ഉൽപന്നങ്ങളുടെ സ്വദേശി ഫെസ്റ്റും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ആഗോള വിപണിയെ ലക്ഷ്യമാക്കി മറ്റു രാജ്യങ്ങൾ നിർമിക്കുന്ന ഉപഭോഗ വസ്തുക്കളുടെ പിറകെ സഞ്ചരിക്കുന്ന സമൂഹമായി മാറാതെ നമുക്ക് ആവശ്യമുള്ള സാധനങ്ങൾ ആകുംവിധം നമ്മൾ തന്നെ ഉൽപാദിപ്പിച്ച് ഉപയോഗിക്കുകയെന്ന ആദർശത്തോടെ മഹാത്മാഗാന്ധി രൂപം നൽകിയ സ്വദേശി പ്രസ്ഥാനത്തോട് ചേർന്നുനിൽക്കുന്നതാണ് പാട്ടത്തിൽ സ്കൂൾ സംഘടിപ്പിച്ച സ്വദേശി ഫെസ്‌റ്റെന്ന് വി. ശശി പറഞ്ഞു. ഗാന്ധിദർശൻ ഡയറക്ടർ ഡോ. ജേക്കബ് പുളിക്കൻ, ഗോപിനാഥൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് സുമ ഇടവിളാകം അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഹെഡ്മാസ്റ്റർ കൃഷ്ണൻകുട്ടി മടവൂർ സ്വാഗതവും സീനിയർ അസി. ബി. ബീന നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജി. മുരളീധരൻ, മെംബർമാരായ അജികുമാർ വി, മീന ആർ.ആർ, ബിന്ദു ബാബു, കെ. കരുണാകരൻ, കണിയാപുരം എ.ഇ.ഒ ഷീജ, എ.ടി കോവൂർ, ഗ്രന്ഥശാല സെക്രട്ടറി ബിജുകുമാർ, പി.ടി.എ പ്രസിഡന്‍റ് ജെ.എം. നൗഷാദ് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് വീടുകളിൽ സ്ഥാപിക്കാൻ വേണ്ടി ആരംഭിച്ച ചാരിറ്റി ബോക്സിന്‍റെ ഉദ്ഘാടനം എ.ഇ.ഒ ഷീജ നിർവഹിച്ചു. മഹാത്മാഗാന്ധി ൈകയെഴുത്ത് മാഗസിൻ പ്രകാശനം ഡോ. ജേക്കബ് പുളിക്കൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.