സി.ആർ. മനോജ് നാടക പുരസ്കാരം സൂര്യ കൃഷ്ണമൂര്‍ത്തിക്ക്

കൊല്ലം: നാടകപ്രവർത്തകൻ സി.ആർ. മനോജിന്‍റെ ഓർമക്കായി ഡ്രാമാനന്ദം ചാരിറ്റബിൾ സൊസൈറ്റിയും സി.ആർ. മനോജ് സൗഹൃദ കൂട്ടായ്മയും ചേർന്ന് ഏർപ്പെടുത്തിയ പ്രഥമ നാടക പുരസ്കാരം സൂര്യ കൃഷ്ണമൂർത്തിക്ക്. രാജാഗോപാൽ ഭാഗവതരുടെ ഓർമക്കായി സമർപ്പിക്കുന്ന സി.ആർ. മനോജ് സംഗീത പുരസ്കാരം സംഗീതജ്ഞൻ ആലപ്പി വിവേകാനന്ദനും സമ്മാനിക്കും. 25,001 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ശനിയാഴ്ച വൈകീട്ട്​ നാലിന് കരുനാഗപ്പള്ളി ടൗൺ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്കാരം സമ്മാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.