കല്ലമ്പലം: വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നാവായിക്കുളം ഡീസന്റ്മുക്ക് പറണ്ടയിൽ പൊയ്കവിള വീട്ടിൽ ഷീജ(42)യാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് ഹാഷിമി(46)നെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനത്തിനും ആത്മഹത്യ പ്രേരണക്കും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം വൈകുന്നേരം 3.30ഓടെയായിരുന്നു സംഭവം. സംഭവദിവസം ഉച്ചയോടെ ഹാഷിം മദ്യപിച്ച് വീട്ടിലെത്തി പണം ആവശ്യപ്പെട്ട് യുവതിയെ ദേഹോപദ്രവം ഏൽപിച്ചതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് മാതാവ് സുബൈദാബീവിയും ബന്ധുക്കളും ആരോപിച്ചു. ഇളയ മകൻ അജ്മൽ മാത്രമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. മകന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ ഷീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന ഹാഷിം രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. 12ന് തിരികെ വിദേശത്തേക്ക് പോകേണ്ടതായിരുന്നു. മൂത്തമകൻ ആഷിക് ദുബൈയിൽ. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഡീസന്റ്മുക്ക് മുസ്ലിം ജമാഅത്തിൽ ഖബറടക്കി. Tvdatl sheeja ഷീജ Tvdatl hashim ഹാഷിം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.