വയോധികനെ നാലംഗസംഘം വെട്ടി

പാറശ്ശാല: വാക്കുതര്‍ക്കത്തിനിടെ വയോധികന് വെട്ടേറ്റു. പാറശ്ശാല പരശുവയ്ക്കല്‍ പണ്ടാരക്കോണം സ്വദേശിയായ ശിവശങ്കരന്‍ നായര്‍(74)ക്കാണ് വെട്ടേറ്റത്. കഴിഞ്ഞദിവസം വൈകീട്ട് 6.30ന് നാലംഗ സംഘവുമായ ഉണ്ടായ വാക്കുതര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്. തലയിലും കൈയിലുമാണ് വെട്ടേറ്റത്. പ്രദേശത്തും ആലമ്പാറ മേഖലയിലുമായി നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതികളായ കഞ്ചാവ് വില്‍പന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രദേശവാസികള്‍ പറയുന്നു. വയോധികനെ പാറശ്ശാല ഗവ. ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയില്‍ പ്രാദമിക ചികിത്സ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്നവരുടെ മെബൈല്‍ കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതായി പാറശ്ശാല പൊലീസ് പറഞ്ഞു. ചിത്രം. വെട്ടേറ്റ ശിവശങ്കരന്‍ നായര്‍ (74)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.