കേരള സൈക്കിൾ പോളോ അസോസിയേഷൻ അംഗീകാരം നിലനിർത്തി

തിരുവനന്തപുരം: കേരള സൈക്കിൾ പോളോ അസോസിയേഷന്റെ അംഗീകാരം നിലനിർത്തി സംസ്ഥാന സ്പോർട്സ് കൗൺസിൽ ഉത്തരവിറക്കി. കേരള ഹൈകോടതി ഉത്തരവിന്‍റെയും ജൂലൈയിൽ നടന്ന ഹിയറിങ്ങിന്റെയും അടിസ്ഥാനത്തിലാണ്​ അംഗീകാരം നൽകിയത്​​. 1970ൽ കേണൽ ഗോദവർമ രാജയുടെ നേതൃത്വത്തിൽ രൂപംകൊണ്ട രാജ്യത്തെ ആദ്യത്തെ സൈക്കിൾ പോളോ അസോസിയേഷനാണിത്​. എന്നാൽ അംഗീകാരം സംബന്ധിച്ച്​ പരാതി ഉയർന്നതിനെ തുടർന്നാണ്​ കോടതിയുടെയും സ്​പോർട്​സ്​ കൗൺസിലിന്‍റെയും ഇടപെടലുണ്ടായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.