തിരുവനന്തപുരം: ആർ.എസ്.എസ് ശ്രീകാര്യം കാര്യവാഹക് രാജേഷിന്‍റെ കൊലപാതക കേസിലെ എട്ട് മുതൽ 13വരെയുള്ള പ്രതികൾ കോടതിയിൽ ഹാജരാകാത്തതിനെതുടർന്ന് അവരുടെ ജാമ്യക്കാർക്കെതിരെ കോടതി കേസ് രജിസ്റ്റർ ചെയ്തു. കോടതി പലതവണ ഹാജരാകാൻ പ്രതികൾക്ക് നിർദേശം നൽകിയെങ്കിലും ഹാജരായില്ല. തുടർന്നാണ് കോടതി നടപടി. ബായി എന്ന രതീഷ്, മോനി, വിപിൻ, പ്രമോദ്, സജുകുര്യൻ, വിഷ്ണു മോഹൻ എന്നീ പ്രതികളുടെ ജാമ്യക്കാർക്കെതിരെയാണ് നടപടി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ അതിക്രമം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. മണിക്കുട്ടൻ, വിജിത്ത്, എബി, അരുൺ, സിബി, വിപിൻ, ബിജു എന്ന ഷൈജു എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. രാഷ്ട്രീയ, വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 2017 ജൂലൈ 30നായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ - ബി.ജെ.പി പ്രവർത്തകർ തമ്മിൽ പച്ചക്കുന്ന് കോളനിയിൽ നിലനിന്ന സംഘർഷമാണ് രാജേഷിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.