ഓണത്തിനൊരു മുറം പച്ചക്കറി: സെക്രട്ടേറിയറ്റിൽ തുടക്കമായി

തിരുവനന്തപുരം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഓണത്തിനൊരു മുറം പച്ചക്കറി കൃഷിക്ക് സെക്രട്ടേറിയറ്റിൽ തുടക്കമായി. 13 മന്ത്രിമാർ ചേർന്നാണ് സെക്രട്ടേറിയറ്റിലെ തോട്ടത്തിൽ പച്ചക്കറി തൈകൾ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്. വഴുതന, തക്കാളി തൈകൾ മന്ത്രിമാർ നട്ടു​. മന്ത്രിമാരായ പി. പ്രസാദ്, കെ.എൻ. ബാലഗോപാൽ, എം.വി. ഗോവിന്ദൻ, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, പി. രാജീവ്, കെ. കൃഷ്ണൻകുട്ടി, ആർ. ബിന്ദു, വി. എൻ. വാസവൻ, ജെ. ചിഞ്ചുറാണി, അഹമ്മദ് ദേവർകോവിൽ, ആന്‍റണിരാജു, എ.കെ. ശശീന്ദൻ എന്നിവരാണ് തൈകൾ നട്ടത്. പദ്ധതിയുടെ ഭാഗമായി വിവിധ ഇനം പച്ചക്കറികളാണ് നട്ടുപിടിപ്പിക്കുക. ഓണത്തിന് വിളവെടുക്കാൻ പാകത്തിലാണ് കൃഷി. പരിപാടിയുടെ ഭാഗമായി പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു. കൃഷി വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.