തിരുവനന്തപുരം: ജില്ലയില്‍ ശനിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ഈ ദിവസം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ------------------------------------- സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാം: അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന് കീഴിലുള്ള 'സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍ വിമണ്‍ (സാഫ്)' മുഖാന്തരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. എഫ്.എഫ്.ആര്‍-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. രണ്ടു മുതല്‍ അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ചുലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. 20നും 50നും ഇടയില്‍ പ്രായമുള്ള, തീരദേശ പഞ്ചായത്തുകളില്‍ താമസക്കാരായവരായിരിക്കണം അപേക്ഷകര്‍. ഡ്രൈഫിഷ് യൂനിറ്റ്, ഹോട്ടല്‍ ആൻഡ് കാറ്ററിങ്, ഫിഷ് ബൂത്ത്, ഫ്‌ളോര്‍മില്‍, ഹൗസ് കീപ്പിങ്, ഫാഷന്‍ ഡിസൈനിങ്, ടൂറിസം, ഐടി അനുബന്ധ സ്ഥാപനങ്ങള്‍, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, ഫുഡ് പ്രോസസിങ് മുതലായ സംരംഭങ്ങള്‍ ഈ പദ്ധതി വഴി ആരംഭിക്കാം. അപേക്ഷഫോറം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍നിന്നും ജില്ലയിലെ വിവിധ മത്സ്യഭവന്‍ ഓഫിസുകളില്‍നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30ന് മുമ്പായി അതത് മത്സ്യഭവന്‍ ഓഫിസുകളില്‍ സമര്‍പ്പിക്കണമെന്ന് ജില്ല നോഡല്‍ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 9847907161,9895332871.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.