രാജകുമാരി കൊട്ടിയം ഷോറൂം ഉദ്​ഘാടനം നാളെ

കൊട്ടിയം: വിശ്വസ്തതയുടെയും സുതാര്യതയുടെയും പിൻബലത്തിൽ വൈവിധ്യമാർന്ന കലക്ഷനുകളിലൂടെയും ജനഹൃദയങ്ങളിൽ പതിഞ്ഞ രാജകുമാരി ഗ്രൂപ്പി‍ൻെറ ബിസിനസ്​ സംരംഭങ്ങൾ കേരളത്തിലും തമിഴ്​നാട്ടിലുമായി ജൈത്രയാത്ര തുടരുകയാണ്​. പത്ത്​ വർഷം മുമ്പ്​ കൊട്ടിയത്ത്​ തുടങ്ങിയ രാജകുമാരി ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ എന്ന സ്ഥാപനം ദേശീയപാത വികസനത്തോടനുബന്ധിച്ച്​ കൊട്ടിയം കണ്ണനല്ലൂർ റോഡിൽ ​പ്രവർത്തനം ആരംഭിക്കുകയാണ്​. രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തിയ രാജകുമാരിയുടെ പുതിയ സ്വർണ കൊട്ടാരം വ്യാഴാഴ്ച മന്ത്രി അബ്​ദുറഹിമാൻ ഉദ്​ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എ. നൗഷാദ്​, പി.സി. വിഷ്ണുനാഥ്​, ജി.എസ്​. ജയലാൽ തുടങ്ങിയവർ പ​ങ്കെടുക്കും. ഉദ്​ഘാടനം പ്രമാണിച്ച്​ ഒട്ടനവധി ഓഫറുകളും കൈനിറയെ സമ്മാനങ്ങളും ഒരുക്കിയതായി അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.