നെടുമങ്ങാട്: വീട്ടുവളപ്പിൽ വെള്ളം നിറച്ച് വെച്ചിരുന്ന ബക്കറ്റിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു. ആനാട് പഞ്ചായത്തിലെ പറയങ്കാവ് ഷംനാദ് മൻസിലിൽ കൂലിപ്പണിക്കാരനായ സിദ്ദീഖ്-സജിനമോൾ ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയ കുട്ടിയായ നൈമ ഫാത്തിമ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നര കഴിഞ്ഞതോടെ വീട്ടു മുറ്റത്ത് കുട്ടി കളിച്ചുകൊണ്ടുനിൽക്കുന്നത്ത് കണ്ട് മാതാവ് സജിന മോൾ നമസ്കരിക്കാൻ മുറിയിലേക്ക് പോയി. തിരികെ വന്നപ്പോൾ കുട്ടിയെ വീട്ടുമുറ്റത്ത് കാണാത്തതിനാൽ പരിസരത്ത് തിരഞ്ഞപ്പോൾ കുട്ടി വെള്ളം നിറഞ്ഞുകിടന്ന ബക്കറ്റിൽ തലകീഴായി വീണു കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ അയൽവാസികളുടെ സഹായത്തോടെ ആംബുലൻസിൽ കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. മൃതദേഹം കന്യാകുളങ്ങര ആശുപത്രി മോർച്ചറിയിൽ. സംഭവ സമയം വീട്ടിൽ സജിന മോളും സഹോദരിയുടെ മകനായ കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. സജിന മോളുടെ മറ്റു മക്കളായ അസ്‌ന ഫാത്തിമ, ആലിയ ഫാത്തിമ എന്നിവർ സ്കൂളിൽ പോയിരിക്കുകയായിരുന്നു. ഫോട്ടോ: നൈമ ഫാത്തിമ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.