വാലഞ്ചേരി റസിഡൻറ്സ് അസോ. വാർഷികം യേഷൻ വാർഷികം ആഘോഷിച്ചു

കിളിമാനൂർ: വാലഞ്ചരി റസിഡൻറ്സ് അസോസിയേഷൻ 16ാമത് വാർഷികം മുൻ ഡി.ജി.പി ഋഷിരാജ് സിങ്​ ഉദ്ഘാടനം ചെയ്തു. വാലഞ്ചേരി ഗ്രാമം ലഹരി മുക്തമാകുന്നതിന്​ മുന്നോടിയായി ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വിവിധ അവാർഡ്​ ജേതാക്കളായ ടി. വിനോദ് കുമാർ, മോഹൻ വാലഞ്ചേരി, എൻ. ഹരികൃഷ്ണൻ, കെ. ശശിധരൻനായർ, കെ. സുധർമ, എ.റ്റി. പിള്ള, സജിത, രാജേന്ദ്രൻ പിള്ള, മുത്താന സുധാകരൻ എന്നിവരെയും വിരമിച്ച അധ്യാപിക ജി.എസ്. ബീന, അംഗൻവാടി വർക്കർ എസ്. ലൈല, എന്നിവരെ ആദരിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. മനോജ് അവാർഡ് വിതരണം നടത്തി. കൊമേഡിയനും സിനിമാ താരവുമായ ബിനു. ബി കമൽ വിശിഷ്ടാതിഥിയായിയിരുന്നു. മോഹൻ വാലഞ്ചേരി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എൻ. ഹരികൃഷ്ണൻ, സെക്രട്ടറി എസ്. വിപിൻ, ട്രഷറർ ഷീജാരാജ്, ജില്ല പഞ്ചായത്ത് അംഗം ജി.ജി. ഗിരികൃഷ്ണൻ, വി. ഉഷാകുമാരി, കൊട്ടറ മോഹൻകുമാർ, ഫ്രാക്ക് ജനറൽ സെക്രട്ടറി ടി. ചന്ദ്രബാബു, ട്രഷറർ ജി. ചന്ദ്രബാബു, അസോസിയേഷൻ വൈസ് പ്രസിഡൻറ് പ്രഫ. എം.എം. ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.