ഏറ കട്ടയ്ക്കാല്‍ ഏലായിലെ നെല്‍ക്കൃഷി വിളവെടുപ്പ്

വെഞ്ഞാറമൂട്: ഏറ കട്ടയ്ക്കാല്‍ ഏലായില്‍ മാണിക്കല്‍ പഞ്ചായത്ത് 'പുഴയൊഴുകും മാണിക്കല്‍' പദ്ധതിയുടെ ഭാഗമായി നടത്തിയ നെല്‍ക്കൃഷിയുടെ വിളവെടുപ്പ് നടന്നു. ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ അധ്യക്ഷതവഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, മാണിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലേഖാകുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. സജീവ്, ടി. നന്ദു, മാണിക്കല്‍ പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷരായ അനില്‍ കുമാര്‍, ആര്‍. സഹീറത്ത് ബീവി, കെ. സുരേഷ് കുമാര്‍, അംഗങ്ങളായ ഗീതാകുമാരി, പുഷ്പലത, പുഴയൊഴുകും മാണിക്കല്‍ പദ്ധതി കോഓഡിനേറ്റര്‍ ജി. രാജേന്ദ്രന്‍, ഹരിത കേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഡി. ഹുമയൂണ്‍, സെക്രട്ടറി ജി.എന്‍. ഹരികുമാര്‍, കൃഷി ഓഫിസര്‍ സതീഷ് കുമാര്‍, തൊഴിലുറപ്പ് പദ്ധതി അസി. എന്‍ജിനീയര്‍ ലിജി ബി. നായര്‍, പാടശേഖര സമിതി കണ്‍വീനര്‍ ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. vjd= mancicckal panchayath. വെഞ്ഞാറമൂട് ഫോട്ടോ. മാണിക്കല്‍ പഞ്ചായത്ത് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.