നെടുമങ്ങാട്: എ.ഐ.വൈ.എഫ് പ്രകടനത്തിനുനേരെ പൊലീസ് അതിക്രമത്തിൽ നാലുപേർക്ക്. സി.പി.ഐ ജില്ല സമ്മേളന പ്രചാരണ ബോർഡ് കോൺഗ്രസുകാർ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ സമാധാനപരമായി നടത്തിയ പ്രകടനത്തിനിടെ പൊലീസ് അതിക്രമം നടത്തുകയായിരുന്നെന്ന് നേതാക്കൾ ആരോപിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം പി.കെ. സാം, എ.ഐ.വൈ.എഫ് മണ്ഡലം ജോയന്റ് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി. വൈശാഖ്, മണ്ഡലം സെക്രട്ടറി ശരത്, സി.പി.ഐ ലോക്കൽ കമ്മിറ്റിയംഗം മാഹീൻ എന്നിവർക്ക് പരിക്കേറ്റെന്ന് നേതാക്കൾ ആരോപിച്ചു. നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തിലുള്ള 25ഓളം പൊലീസുകാർ ലാത്തികളുമായി പ്രകടനത്തിനിടയിൽ ഇരച്ചുകയറി പ്രവർത്തകർക്കുനേരെ ലാത്തിവീശി. പ്രവർത്തകരുടെ നെഞ്ചിലും വയറ്റിലും കാൽമുട്ടിലും ലാത്തിയടിയേറ്റു. കുറ്റക്കാരനായ സി.ഐക്കും പൊലീസുകാർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും പ്രചാരണ ബോർഡും പാർട്ടി പതാകയും നശിപ്പിച്ച കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നും പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് ആവശ്യപ്പെട്ടു. സംഭവത്തെ സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.