സി.പി.ഐ പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും

നെടുമങ്ങാട്: നെടുമങ്ങാട്ട് . പ്രകടനം നടത്തിയ കോൺഗ്രസ്‌ പ്രവർത്തകർ മാർക്കറ്റ് ജങ്ഷനിൽ സി.പി.ഐ സ്ഥാപിച്ചിരുന്ന ബോർഡ്‌ നശിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി എത്തിയ സി.പി.ഐ പ്രവർത്തകർ കോൺഗ്രസ്‌ കൊടികൾ തീയിട്ടത് തടയാനെത്തിയ പൊലീസുമായാണ് ഉന്തും തള്ളുമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. കോൺഗ്രസ്‌ ഓഫിസുകൾക്കു നേരെ സി.പി.എം നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചായിരുന്നു കോൺഗ്രസിന്റെ പ്രകടനം. ഇതിലുണ്ടായിരുന്ന ചിലർ സി.പി.ഐ ജില്ല സമ്മേളന ബോർഡ്‌ നശിപ്പിച്ചു. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയും ബോർഡ്‌ നശിപ്പിച്ചതിൽ ക്ഷമാപണം നടത്തുകയും ചെയ്തു. ഇതിന്​ പിന്നാലെയാണ് സി.പി.ഐ പ്രവർത്തകർ സംഘടിച്ചെത്തി കോൺഗ്രസ്‌ കൊടികൾ തീയിട്ടത്. ഇതു സ്ഥലത്തുണ്ടായിരുന്ന പൊലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.