തിരുവനന്തപുരം-പൊന്മുടി റോഡ്​ നിര്‍മാണോദ്ഘാടനം ഇന്ന്

വിതുര: തിരുവനന്തപുരം പൊന്മുടി റോഡില്‍ നെടുമങ്ങാട് പഴകുറ്റി മുതല്‍ പൊന്മുടി വരെയുള്ള 37.948 കി.മീറ്റർ നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ബുധനാഴ്ച വൈകീട്ട്​ അഞ്ചിന്​ തൊളിക്കോട് ജങ്​ഷനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍, അടൂര്‍ പ്രകാശ് എം.പി, ജി. സ്റ്റീഫന്‍ എം.എല്‍.എ, ഡി.കെ. മുരളി എം.എല്‍.എ, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നെടുമങ്ങാട്, അരുവിക്കര, വാമനപുരം നിയമസഭ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡിന്‍റെ നിര്‍മാണച്ചെലവ് 167.6958 കോടിയാണ്. ഭൂമി ഏറ്റെടുക്കല്‍ ഇല്ലാതെയുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. 17 കലുങ്കുകളുടെ പുനര്‍നിർമാണവും 10 കലുങ്കുകളുടെ വീതികൂട്ടലും, അഞ്ചു​ പുതിയ കലുങ്കുകളുടെ നിർമാണവും ഇതിന്‍റെ ഭാഗമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.