കടത്തുകാരൻ മുങ്ങിമരിച്ചു

വെള്ളറട: നെയ്യാർ ജലസംഭരണിയിൽ കാണാതായ കൊമ്പൈ കടവിലെ കടത്തുകാരന്‍റെ മൃതദേഹം കണ്ടെത്തി. അമ്പൂരി പഞ്ചായത്ത് കടത്തുകാരന്‍ കൃഷ്ണന്‍കുട്ടിയുടെ (40) മൃതദേഹം ശനിയാഴ്​ച രാവി​െല കരക്കടിഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് 3.30ന് കടവില്‍ വള്ളം കെട്ടി പുരവിമലയിലേക്ക് വന്ന കൃഷ്ണന്‍കുട്ടി തിരിച്ചെത്തുമ്പോള്‍ വള്ളം മറുകരയിലായിരുന്നു. ഇതിനിടെ കടവിലെത്തിയ ആരോ അക്കരെ പോയി വള്ളം അവിടെ കെട്ടുകയായിരുന്നു. അക്കരക്ക്​ നീന്തുന്നതിനിടെ കൃഷ്ണന്‍കുട്ടി മുങ്ങുകയായിരുന്നു. തുടർന്ന്​ അഗ്‌നിരക്ഷാസേനയും നെയ്യാര്‍ഡാം പൊലീസും തിരച്ചിൽ നടത്തിയെങ്കിലും കൃഷ്ണന്‍കുട്ടിയെ ക​െണ്ടത്താന്‍ കഴിഞ്ഞില്ല. ​െപാലീസെത്തി നടപടിക്രമം പൂര്‍ത്തിയാക്കി പോസ്റ്റ്​മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക്മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.