നെടുമങ്ങാട്: പാചകവാതക സിലിണ്ടർ ചോർന്ന് വീട്ടിലാകെ വ്യാപിച്ചെങ്കിലും യുവാവിന്‍റെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി. ശനിയാഴ്ച പുലർച്ച അഞ്ച് മണിയോടെ നെടുമങ്ങാട് പുളിഞ്ചിയിൽ അൽഫീനാ മൻസിലിലാണ് സിലിണ്ടറിന്റെ ഒരു വശത്ത് പൊട്ടലുണ്ടായി വാതകം പരന്നത്. പരിഭ്രാന്തരായ കുടുംബം രക്ഷാപ്രവർത്തനത്തിനായി അഗ്നിരക്ഷാസേനയെ വിളിച്ച് കാത്തിരുന്നപ്പോൾ, അതുവഴി ജോലിക്കായി പോകുകയായിരുന്ന പുളിഞ്ചി നിവാസിയായ സാനിദ് എത്തി െറഗുലേറ്റർ മാറ്റി പൊട്ടിയ സിലിണ്ടർ പുറത്തേക്ക് എത്തിച്ച് വലിയ പാത്രത്തിലെ വെള്ളത്തിൽ മുക്കി വാതകം ചോർത്തിക്കളയുകയായിരുന്നു. മുക്കാൽ മണിക്കൂറോളം കഴിഞ്ഞാണ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.