നെടുമങ്ങാട്: അരുവിക്കര ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആട് വളർത്തൽ പരിശീലന പരിപാടി 16, 17 തീയതികളിൽ അരുവിക്കര പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ(വട്ടക്കുളം) നടക്കും. അരുവിക്കര പഞ്ചായത്തിലെ കർഷകർ ജെ.എൽ.ജി, എസ്.എച്ച്.ജി, കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങൾക്കാണ് രണ്ട് ദിവസത്തെ പരിശീലനം നൽകുന്നത്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. താൽപര്യമുള്ളവർ അപേക്ഷകൾ ബാങ്കിന്റെ മാനേജിങ് ഡയറക്ടർക്ക് 14ന് വൈകീട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.