വർക്കല: വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻചന്ത യൂനിറ്റ് വാർഷിക സമ്മേളനം ജില്ല പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് എസ്. കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. സമിതി നേതാക്കളായ വൈ. വിജയൻ, ബി. ജോഷിബാസു, അനിൽകുമാർ, കെ. ഷാജി, കെ. രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. വ്യാപാരിയും എഴുത്തുകാരനുമായ മോഹൻദാസ് എവർഷൈൻ, കവി അൻസാർ വർണന എന്നിവരെ പൊന്നാടയണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു. പുത്തൻചന്ത യൂനിറ്റിലെ മുതിർന്ന വ്യാപാരികളെയും ചുമട്ടുതൊഴിലാളികളെയും സ്നേഹോപഹാരം നൽകി ആദരിച്ചു. യൂനിറ്റ് ഭാരവാഹികളായി എസ്. കമറുദ്ദീൻ, ജനറൽ സെക്രട്ടറിയായി അനിൽകുമാർ, ട്രഷററായി ഷാജി എന്നിവരെയും തെരഞ്ഞെടുത്തു. file name tw 9 VKL 1 vyapari sammelanam വ്യാപാരി വ്യവസായി ഏകോപനസമിതി പുത്തൻചന്ത യൂനിറ്റ് സമ്മേളനം ജില്ല പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.