തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സെക്രട്ടേറിയറ്റ്​ മാർച്ച്​

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ജനവിരുദ്ധ തൊഴിലാളി നയങ്ങൾക്കെതിരെ ഐ.എൻ.ടി.യു.സി സെക്രട്ടേറിയറ്റ്​ മാർച്ച്​ നടത്തി. മുൻ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ഉദ്​ഘാടനം ചെയ്​തു. തൊഴിലാളി മേഖലയിൽ ഇന്ന്​ നാഥനും നമ്പിയുമില്ലാത്ത അവസ്ഥയാണെന്ന്​ ചെന്നിത്തല ആരോപിച്ചു. തൊഴിലാളികൾക്ക്​ അവകാശങ്ങൾ മുന്നോട്ടുവെക്കാനാകുന്നില്ല. പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികൾ അനുദിനം കഷ്​ടത അനുഭവിക്കുന്നു. കെ.എസ്​.ആർ.ടി.സിയിൽ രാപകൽ സമരം നടക്കുന്നു. തൊഴിലാളികൾക്ക്​ ശമ്പളം നൽകാൻ പണമില്ലാത്ത അവസ്ഥയാണ്​. ശമ്പളം കൊടുക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനല്ലെന്ന്​ പറയുകയാണ്​ മന്ത്രി. തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിടുന്നു. തൊഴിൽ മേഖലയാകെ സ്തംഭിച്ചിരിക്കുന്നു. കയർ-കശുവണ്ടി-കൈത്തറി തൊഴിലാളികൾ പട്ടിണിയിലാണ്​. വഴിയോരക്കച്ചവടക്കാർ അനാഥരാണ്​. തോട്ടം തൊഴിലാളികളും മോട്ടോർ തൊഴിലാളികളും നിസ്സഹായാവസ്ഥയിലാണ്​. തൊഴിലുറപ്പ്​ തൊഴിലാളികളുടെ സ്ഥിതി ദയനീയവും. ഈ മേഖലയിലെ ഗുരുതരമായ പ്രതിസന്ധികൾ പരിഹരിക്കണമെന്നും തൊഴിലാളികളുടെ രക്ഷക്കുവേണ്ടിയാണ്​ ഈ പ്രക്ഷോഭമെന്നും ചെന്നിത്തല പറഞ്ഞു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ്​ ആർ. ചന്ദ്രശേഖരൻ, ജില്ല പ്രസിഡന്‍റ് വി.ആർ. പ്രതാപൻ, ഡി.സി.സി പ്രസിഡന്‍റ്​ പാലോട്​ രവി, വി.എസ്​. ശിവകുമാർ എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.