ബാലചന്ദ്രൻ വടക്കേടത്തിന്​ പുരസ്കാരം സമ്മാനിച്ചു

തിരുവനന്തപുരം: വക്കം അബ്​ദുൽ ഖാദറിന്‍റെ 110ാം ജന്മ വാർഷികത്തോടനുബന്ധിച്ച്​ ഏർപ്പെടുത്തിയ പുരസ്കാരം നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്തിന്​ സമ്മാനിച്ചു. ഹൈകോടതി മുൻ ആക്ടിങ്​ ചീഫ്​ ജസ്റ്റിസും കേരള അഡ്​മിനിസ്​ട്രേറ്റിവ്​ ട്രൈബ്യൂണൽ ചെയർമാനുമായ ജ. സി.കെ. അബ്​ദുൽ റഹീമാണ്​ വക്കം മൗലവി ഫൗണ്ടേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചത്​. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ്​ പുരസ്കാരം. പ്രഫ. വി.കെ. ദാമോധരൻ, സുഹൈർ, ഡോ. കായംകുളം യൂനുസ്​, ഡോ. എം.ആർ. തമ്പാൻ, പ്രഫ. വിജി എസ്​, പ്രഫ. ദീപമോൾ തോമസ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.