തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമീഷൻ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ തിരുവനന്തപുരം ജില്ലയിൽ സിറ്റിങ് നടത്തും. കമീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ 9.30 മുതൽ സിറ്റിങ് ആരംഭിക്കും. ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പ വിവരങ്ങളിൽ എന്തെങ്കിലും തർക്കമുണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാകണം. ------------------------------- പാർട്ട് ടൈം അധ്യാപക ഒഴിവ് തിരുവനന്തപുരം: ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നിലവിലുള്ള പാർട്ട് ടൈം മലയാളം ഹൈസ്‌കൂൾ അധ്യാപക തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബി.എഡ്, (കാറ്റഗറി-III അല്ലെങ്കിൽ- IV) ആണ് യോഗ്യത. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാലിന് രാവിലെ 10.30ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓഫിസിൽ അഭിമുഖത്തിനെത്തണം. ഫോൺ: 0471-2590079, 9400006462.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.