തിരുവനന്തപുരം: കോര്‍പറേഷനിലെ വാര്‍ഷിക റിപ്പോര്‍ട്ടിലും കഴിഞ്ഞ ബജറ്റിലെ കണക്കുകളിലെ പൊരുത്തക്കേടുകളും ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക കൗണ്‍സില്‍ ബഹളത്തിൽ കലാശിച്ചു. ബി.ജെ.പി അംഗങ്ങൾ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ വിളിച്ചുകൂടിയ പ്രത്യേക കൗൺസിലിൽനിന്ന് ഒടുവിൽ മേയർ ആര്യ രാജേന്ദ്രൻ ഇറങ്ങിപ്പോയി. മേയറുടെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങള്‍ ഒടുവിൽ മേയറുടെ ഓഫിസ് ഉപരോധിച്ചു. 2020-21ലെ വാര്‍ഷിക റിപ്പോര്‍ട്ടിലെ ക്രമക്കേടുകളും ബജറ്റിലെ കണക്കുകളിലെ പൊരുത്തക്കേടുകളും ചര്‍ച്ച ചെയ്യാതെ പാസാക്കരുതെന്ന് ബി.ജെ.പി കൗണ്‍സിലർമാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് വാര്‍ഷിക റിപ്പോര്‍ട്ടും ബജറ്റിലെ കണക്കും വീണ്ടും ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സ്‌പെഷല്‍ കൗണ്‍സിലിന് നോട്ടീസ് നല്‍കിയത്. പക്ഷേ, കൗണ്‍സില്‍ ചേർന്നെങ്കിലും വിഷയം ചര്‍ച്ച ചെയ്യാന്‍ മേയര്‍ അനുവദിച്ചില്ല. അനുശോചന പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി നേതാവ് ഡി.ആർ. അനിൽ ക്രമപ്രശ്നം ഉന്നയിക്കുകയായിരുന്നു. പാസാക്കിയ ബജറ്റിനെക്കുറിച്ച് ചർച്ച അനുവദിക്കരുതെന്ന് അനിൽ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, സി.പി.എം കൗൺസിലർമാരായ എസ്. സലിം, അംശു വാമദേവൻ എന്നിവരും ഈ വാദത്തെ പിന്തുണച്ചു. ബി.ജെ.പി പാർലമെന്‍ററി പാർട്ടി നേതാവ് എം.ആർ. ഗോപൻ പ്രസംഗം ആരംഭിച്ചപ്പോൾ ബജറ്റ് പുസ്തകം കീറിയെറിയുന്നതിന്‍റെ പോസ്റ്ററുകളുമായി എൽ.ഡി.എഫ് അംഗങ്ങൾ എഴുന്നേറ്റു. ഇതോടെ എൽ.ഡി.എഫ്- ബി.ജെ.പി അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. തുടർന്നാണ് യോഗം പിരിച്ചുവിടുന്നതായി മേയർ പ്രഖ്യാപിച്ചത്. കൗൺസിൽ യോഗം പിരിച്ചുവിട്ടതിന് പിന്നാലെ മേയറുടെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് ബി.ജെ.പി അംഗങ്ങൾ പ്രതിഷേധിച്ചു. വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഗുരുതരമായ ക്രമക്കേടാണെന്നും അതിനാല്‍ മേയറുടെ നിലപാട് നിയമപരമായി നേരിടുമെന്നും ഉപരോധം ഉദ്ഘാടനം ചെയ്ത ബി.ജെ.പി പാർലമെന്‍ററി പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ പറഞ്ഞു. കൗണ്‍സിലിലെ ഭൂരിപക്ഷത്തില്‍ നിയമങ്ങളെ മേയര്‍ വെല്ലുവിളിക്കുകയാണെന്നും തദ്ദേശവകുപ്പിന് പരാതി നല്‍കുമെന്നും തിരുമല അനില്‍ പറഞ്ഞു. കരമന അജിത്, വി.ജി. ഗിരികുമാര്‍, ചെമ്പഴന്തി ഉദയന്‍, മധുസൂദനന്‍നായര്‍, സിമി ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു. ചർച്ച ചെയ്യാനല്ലെങ്കിൽ യോഗം വിളിച്ചുചേർത്തത് എന്തിനെന്നും എൽ.ഡി.എഫും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്നും യു.ഡി.എഫ് ആരോപിച്ചു. ഫോട്ടോ ക്യാപ്ഷൻ : ബി.ജെ.പി കൗൺസിലർമാർ മേയറുടെ ഓഫിസ് ഉപരോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.