മെഡിക്കൽ ക്യാമ്പ്

വെള്ളറട: പെരുങ്കടവിള ഗ്രാമപഞ്ചായത്ത്, ബഡ്‌സ്‌ റിഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷി കുട്ടികള്‍ക്കായി വൈദ്യ പരിശോധനയും മരുന്ന് വിതരണവും നടത്തി. നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെയായിരുന്നു മെഡിക്കല്‍ ക്യാമ്പ്. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. ബിന്ദു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാനക്കോട് ബാലരാജ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ റെജികുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ധന്യ പി. നായര്‍, കാക്കണം മധു, മിനിപ്രസാദ്, സചിത്ര, സിമി, ക്യാമ്പ് കോഓഡിനേറ്റര്‍ രേണു എന്നിവര്‍ സംസാരിച്ചു. ചിത്രം. പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.