തിരുവനന്തപുരം: പ്രസ് ക്ലബിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം വിദ്യാർഥികൾ മുന്നോട്ടുവെച്ചിട്ടുള്ള അക്കാദമിക് പ്രശ്നങ്ങൾ പരിഹരിക്കാൻ ക്ലബ് ഭരണ സമിതി തയാറാകണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിസന്റ് അനുശ്രീ ആവശ്യപ്പെട്ടു. വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രസ് ക്ലബിനു മുന്നിൽ ജേണലിസം വിദ്യാർഥികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ സംസാരിക്കുകയായിരുന്നു അവർ. കനത്ത ഫീസാണ് കുട്ടികളിൽ നിന്ന് ഈടാക്കുന്നത്. പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യമൊരുക്കി ക്കൊടുക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. അടിക്കടി ഡയറക്ടറെ മാറ്റുന്നതിനാൽ കുട്ടികൾ പഠന പ്രതിസന്ധി നേരിടുന്നു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ ക്ലബ് ഭാരവാഹികൾക്ക് കത്ത് നൽകിയിട്ട് മാസങ്ങളായി. ഇക്കാര്യം പരിഗണിക്കാത്തത് പ്രതിഷേധാർഹമാന്നെന്ന് അവർ പറഞ്ഞു. കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കും വിധമാണ് ക്ലബ് ഭരണ സമിതിയുടെ പ്രവർത്തനം. കഴിഞ്ഞ വർഷത്തെ കുട്ടികളുടെ റിസൾട്ട് വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് വിതരണം ചെയ്തിട്ടില്ല. അതിനാൽ അവർക്ക് ജോലിക്ക് അപേക്ഷ നൽകാൻ പോലും കഴിയുന്നില്ല. ഇതുൾപ്പെടെയുള്ള വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയും സെക്രട്ടറി ആർഷോമും ആവശ്യപ്പെട്ടു. ഫാക്കൽറ്റിയെ പ്രതിനിധീകരിച്ച് ബാബു രാജ്, പ്രമേഷ്, വേണുഗോപാൽ, സ്വരൂപ കർത്താ എന്നിവർ സംസാരിച്ചു. cap ജേണലിസം വിദ്യാർഥികളുടെ അക്കാദമിക് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രസ് ക്ലബ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിസന്റ് അനുശ്രീ സംസാരിക്കുന്നു Sfi1 Sfi2 Sfi3 sfi4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.