തീരപ്രദേശത്തെ സാമൂഹിക പുരോഗതിക്ക്​ പ്രത്യേക ശ്രദ്ധ -മുഖ്യമന്ത്രി

തിരുവനന്തപുരം: തീരമേഖലയുടെ സാമൂഹിക പുരോഗതിയില്‍ പ്രത്യേക ശ്രദ്ധയൂന്നിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ സ്കൂൾ നവീകരണ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച 20 സ്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഴ് ജില്ലകളിലെ 15 നിയോജകമണ്ഡലങ്ങളിലായാണ് 18.48 കോടി രൂപ ചെലവഴിച്ച് സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, വി. അബ്ദുറഹ്​മാന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ ജി.എല്‍.പി.എസ്, കൊല്ലം ജില്ലയിലെ പഴങ്ങാലം ജി.എല്‍.പി.എസ്, ചെറിയഴീക്കല്‍ ജി.വി.എച്ച്.എസ്.എസ്, എറണാകുളം ജില്ലയിലെ ചിറയ്ക്കകം ജി.യു.പി.എസ്, തൃശൂര്‍ ജില്ലയിലെ മന്ദലാംകുന്ന് ജി.എഫ്.യു.പി.എസ്, വാടാനപ്പള്ളി ജി.എഫ്.യു.പി.എസ്, മലപ്പുറം ജില്ലയിലെ പുറത്തൂര്‍ ജി.യു.പി.എസ്, വള്ളിക്കുന്ന് ജി.എല്‍.പി.എസ്, അരിയല്ലൂര്‍ ജി.യു.പി.എസ്, താനൂര്‍ നോര്‍ത്ത് ജി.എം.എല്‍.പി.എസ്, പരപ്പനങ്ങാടി ചെട്ടിപടി ജി.എല്‍.പി.എസ്, കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ സൗത്ത് ജി.എല്‍.പി.എസ്, പയ്യോളി മേലടി ജി.എല്‍.പി.എസ്, കൊയിലാണ്ടി ജി.എഫ്.യു.പി.എസ്, കണ്ണൂര്‍ ജില്ലയിലെ ഗവ. സിറ്റി എച്ച്.എസ്.എസ്, നീര്‍ച്ചാല്‍ ജി.യു.പി.എസ്, മാടായി ജി.ജി.എച്ച്.എസ്.എസ്, മുഴപ്പിലങ്ങാട് ജി.എച്ച്.എസ്.എസ്, ഏറ്റിക്കുളം മാസ് ജി.എച്ച്.എസ്.എസ്, കവ്വായി ഗവ എം.യു.പി.എസ് എന്നീ സ്കൂളുകളിലെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.