തിരുവനന്തപുരം: വെള്ളക്കെട്ടുകളിൽപെടുന്നവരുടെ ജീവൻ സംരക്ഷിക്കുന്നതിന് പൊലീസ് സേനയെ പ്രാപ്തമാക്കാൻ നീന്തൽപരിശീലന കേന്ദ്രം സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരൂർക്കട എസ്.എ.പി ക്യാമ്പിൽ സജ്ജമാക്കിയ നീന്തൽ പരിശീലന കേന്ദ്രത്തിന്‍റെയും മിയാവാക്കി വനവത്കരണ പദ്ധതിയുടെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സാഹചര്യങ്ങളിൽ ജലാശയങ്ങളിൽപെട്ടുപോകുന്നവരുടെ ജീവൻ രക്ഷിക്കുന്നതിന് പുറമെ വെള്ളത്തിലേക്ക് എടുത്തുചാടി രക്ഷപ്പെടാൻ ശ്രമിക്കുന്ന കുറ്റവാളികളെ അനായാസം പിടികൂടുന്നതിനും നീന്തൽ പരിശീലന കേന്ദ്രം സഹായകമാകും. പൊലീസ് പരിശീലന കാലയളവിൽ നീന്തൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും തുടർപരിശീലനം ലഭിക്കാത്തത് പ്രായോഗിക സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് തടസ്സമാണ്. ഇതിന് പരിഹാരമാകാൻ ഈ സൗകര്യം ഉപകാരപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 'ഡോൾഫിൻ സ്വാപ്' എന്ന പേരിലാണ് എസ്.എ.പി ക്യാമ്പിൽ നീന്തൽ പരിശീലനകേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. എല്ലാ വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ നിർമിച്ച പരിശീലനകേന്ദ്രത്തിന് 1.25 കോടി രൂപയാണ് ചെലവഴിച്ചത്. ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർക്കും പരിശീലന കേന്ദ്രം ഉപയോഗിക്കാനാകും. മിയാവാക്കി മാതൃകയിലുള്ള ബയോഫെൻസിങ് പദ്ധതിയുടെ ഉദ്ഘാടനം എ.എ.പി കമാൻഡന്‍റ് ബി. അജിത്കുമാറിന് വൃക്ഷത്തൈ കൈമാറി മുഖ്യമന്ത്രി നിർവഹിച്ചു. എസ്.എ.പി ഗ്രൗണ്ടിന്‍റെ ഒരുവശത്തായി ബയോഫെൻസിങ് മാതൃകയിലാണ് മിയാവാക്കി പദ്ധതി നടപ്പാക്കുന്നത്. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷതവഹിച്ചു. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, കെ. പത്മകുമാർ, ഡി.ഐ.ജി രാജ്പാൽ മീണ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.