സ്നേഹ സമ്മാനം നിർധന രോഗികൾക്ക് നൽകി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ

കാട്ടാക്കട: സര്‍ക്കാര്‍ സേവനം പൂര്‍ത്തിയാക്കിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് വിരമിക്കല്‍ വേളയില്‍ സഹപ്രവർത്തകർ നൽകിയ സ്നേഹസമ്മാനം നിർധന രോഗികൾക്ക് നൽകി മാതൃകയായി. നെയ്യാർ ഡാം അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസറായി വിരമിക്കുന്ന നെയ്യാർ ഡാം ജി.എൽ കോട്ടേജിൽ കെ.എസ്. പ്രതാപകുമാറാണ് സഹപ്രവര്‍ത്തകര്‍ നല്‍കിയ സ്നേഹസമ്മാനം രോഗികള്‍ക്ക് നല്‍കിയത്. നെയ്യാർ ഡാം അഗ്നിരക്ഷാ സേന റിക്രിയേഷൻ ക്ലബ് പ്രതാപകുമാറിന് നൽകാനായി സഹപ്രവർത്തകർ സ്വരൂപിച്ച തുകയാണ് പ്രതാപകുമാർ ചടങ്ങിൽ ഏറ്റുവാങ്ങിയ ശേഷം കള്ളിക്കാട്, നെയ്യാർ ഡാം, പെരുംകുളങ്ങര, മൈലക്കര വാർഡുകളിലെ നാല് നിർധന രോഗികൾക്ക് നൽകാനായി വാർഡുകൾ പ്രതിനിധീകരിക്കുന്ന കല, വനിത, ബിന്ദു വി. രാജേഷ്, അനില എന്നീ പഞ്ചായത്ത് അംഗങ്ങൾക്ക് തുക കൈമാറി. 31ന് വിരമിക്കലിന് മുന്നോടിയായി സേന കേന്ദ്രത്തിൽ നടന്ന ചടങ്ങിലാണ് ഉന്നത ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ പണം കൈമാറിയത്. 23 വർഷമായി സാഹസികമായി ജീവൻ പണയംവെച്ച്​ ജനങ്ങളുടെ ജീവനും മൃഗങ്ങളുടെ ജീവനും ഒക്കെ രക്ഷിക്കാനായി നിസ്വാർഥമായ സേവനം അനുഷ്ഠിച്ചതായി ചടങ്ങില്‍ പ്രതാപ കുമാര്‍ പറഞ്ഞു. അവിവാഹിതനായ പ്രതാപ കുമാർ ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. ചിത്രം- ktda- FIR Dam.jpg പ്രതാപ കുമാറിന്‍റ വിരമിക്കലിന് സഹപ്രവർത്തകർ നൽകിയ സ്നേഹ സമ്മാനം രോഗികള്‍ക്ക് നല്‍കാനായി വാര്‍ഡ് അംഗത്തിന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.