കന്യാകുമാരി പടിഞ്ഞാറൻ മേഖലയിൽ ട്രോളിങ് നിരോധനം ഇന്നുമുതൽ

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ പടിഞ്ഞാറൻ കടൽത്തീര മേഖലയായ രാജക്കമംഗലം, കുളച്ചൽ, തേങ്ങാപട്ടണം, നീരോടി വരെയുള്ള ഭാഗങ്ങളിൽ ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. 60 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. കന്യാകുമാരി ജില്ലയിൽ രണ്ട് ഭാഗങ്ങളിലായിട്ടാണ് ട്രോളിങ് നിരോധനം നടപ്പാക്കുന്നത്. കിഴക്കൻമേഖലയിൽ ഏപ്രിൽ 15ന് തുടങ്ങിയ ട്രോളിങ് നിരോധനം ജൂൺ 15ന് തീരും. ട്രോളിങ് നിരോധന ഭാഗമായി യന്ത്രവത്കൃത ബോട്ടുകൾ കരക്ക്​ അടുപ്പിച്ച് തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.