തിരുവനന്തപുരം: പതിനാല് ജില്ലകളിലേക്കുമുള്ള എൽ.പി സ്കൂൾ അധ്യാപക റാങ്ക് പട്ടിക ജൂൺ ഒന്നിന് പി.എസ്.സി പ്രസിദ്ധീകരിക്കും. പല ജില്ലകളിലും റാങ്ക് ലിസ്റ്റ് റദ്ദായിട്ട് രണ്ടുവർഷത്തോളമായി. അതുകൊണ്ടുതന്നെ ഭൂരിഭാഗം ജില്ലകളിലും താൽക്കാലികാടിസ്ഥാനത്തിലാണ് നിലവിൽ അധ്യാപകരെ നിയമിച്ചിരിക്കുന്നത്. ഇത്തവണ ഒഴിവിന് ആനുപാതികമായി റാങ്ക് പട്ടിക വിപുലീകരിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. എന്നാൽ, ഉദ്യോഗാർഥികളുടെ ആവശ്യം പി.എസ്.സി മുഖവിലക്കെടുത്തിട്ടില്ല. വിജ്ഞാപനം പ്രസിദ്ധീകരിക്കും 43 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. വിവരങ്ങൾ ചുവടെ ജനറൽ - സംസ്ഥാനതലം:- മെഡിക്കൽ ഓഫിസർ (പ്രകൃതി ചികിത്സ), ഒക്കുപേഷനൽ തെറപ്പിസ്റ്റ്, മോട്ടോർ മെക്കാനിക്/സ്റ്റോർ അസിസ്റ്റന്‍റ്, ഇൻവെസ്റ്റിഗേറ്റർ (ആന്ത്രോപോളജി/സോഷ്യോളജി), കമ്പ്യൂട്ടർ അസിസ്റ്റന്‍റ് ഗ്രേഡ് 2 (കന്നട), പാർട്ട് ടൈം ടെയിലറിങ് ഇൻസ്ട്രക്ടർ, ജൂനിയർ അസിസ്റ്റന്‍റ്/കാഷ്യർ/ടൈം കീപ്പർ/അസിസ്റ്റന്‍റ് സ്റ്റോർ കീപ്പർ, ഡ്രൈവർ കം ഓഫിസ് അറ്റൻഡന്‍റ് (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ), ചീഫ് സ്റ്റോർ കീപ്പർ. സ്പെഷൽ റിക്രൂട്ട്മെന്‍റ് - സംസ്ഥാനതലം:- ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (പട്ടികവർഗം), മെഷിനിസ്റ്റ് (പട്ടികജാതി-വർഗം), ബോട്ട് ലാസ്കർ (പട്ടികവർഗം). സ്പെഷൽ റിക്രൂട്ട്മെന്‍റ് - ജില്ലതലം:- ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗം), എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (പട്ടികവർഗം). എൻ.സി.എ - സംസ്ഥാനതലം- അസിസ്റ്റന്‍റ് പ്രഫസർ (അറബിക്) (പട്ടികജാതി, പട്ടികവർഗം), അസിസ്റ്റന്‍റ് പ്രഫസർ (മാത്തമാറ്റിക്സ്) (പട്ടികവർഗം, എസ്.സി.സി.സി), അസിസ്റ്റന്‍റ് പ്രഫസർ (ഉറുദു) (പട്ടികജാതി), അസിസ്റ്റന്‍റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ (പട്ടികവർഗം), വെറ്ററിനറി സർജൻ ഗ്രേഡ് 2 (പട്ടികവർഗം), എൽ.ഡി ടൈപ്പിസ്റ്റ് (മുസ്ലിം), ഫോർമാൻ (വുഡ് വർക്ഷോപ്പ്) (ഈഴവ/തിയ്യ/ബില്ലവ). എൻ.സി.എ - ജില്ലതലം:- വിവിധ ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) (ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, പട്ടികവർഗം, എൽ.സി./എ.ഐ, വിശ്വകർമ, ധീവര, ഹിന്ദുനാടാർ), ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) - കന്നട മാധ്യമം (പട്ടികജാതി, മുസ്ലിം, ഹിന്ദുനാടാർ), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) - യു.പി.എസ് (ഒ.ബി.സി, ഹിന്ദുനാടാർ, പട്ടികജാതി, പട്ടികവർഗം, എസ്.സി.സി.സി, ധീവര), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) - എൽ.പി.എസ് (പട്ടികവർഗം, പട്ടികജാതി), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ധീവര, ഹിന്ദുനാടാർ), ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (പട്ടികവർഗം, എസ്.സി.സി.സി, ധീവര, ഹിന്ദുനാടാർ), പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (പട്ടികവർഗം, പട്ടികജാതി). പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു) (എൽ.സി/എ.ഐ), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) - യു.പി.എസ് (പട്ടികജാതി), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) - എൽ.പി.എസ് (പട്ടികജാതി), ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭടന്മാർ മാത്രം) (പട്ടികജാതി, പട്ടികവർഗം, മുസ്ലിം, ധീവര, എസ്.ഐ.യു.സി. നാടാർ, എസ്.സി.സി.സി, ഹിന്ദുനാടാർ, ഒ.ബി.സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.