ആറ്റിങ്ങൽ: ആഴൂർ ഗ്രാമ പഞ്ചായത്തിലെ അംഗൻവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം നാലുമുക്ക് 160 നമ്പർ അംഗൻവാടിയിൽ പ്രസിഡന്‍റ് അനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ റെജി അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ബൃന്ദ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജയകുമാരി സംസാരിച്ചു. അംഗൻവാടി പ്രീ സ്കൂൾ കിറ്റ് വിതരണം, സ്പോർട്സ് കിറ്റ് വിതരണം, അംഗൻവാടി നെയിം ബോർഡ് ഉദ്ഘാടനം, ജാഗ്രതാ സമിതി നെയിം ബോർഡ് ഉദ്ഘാടനം, ഐ.സി.ഡി.എസ് അഴൂർ ഗ്രാമ പഞ്ചായത്തിന്‍റെ ഫേസ്ബുക്ക് പേജ് ഉദ്ഘാടനം തുടങ്ങിയവയും പരിപാടികളോടനുബന്ധിച്ച് നടന്നു. ഫോട്ടോ IMG-20220530-WA0166 ഉദ്ഘാടനം അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.