കോവിലന്‍റെ മകൾ വിജയ

ആറ്റിങ്ങൽ: പ്രമുഖ സാഹിത്യകാരൻ കോവിലന്റെ മകളും ആറ്റിങ്ങൽ എം.ജി റോഡ് മങ്കാട്ട് വീട്ടിൽ അഡ്വ. വക്കം ജയപ്രകാശിന്റെ ഭാര്യയുമായ വി.എ. വിജയ (റിട്ട. മലയാളം ഹെഡ് ഓഫ് ദ ഡിപ്പാർട്​മെന്റ്, എസ്.എൻ. കോളജ്, വർക്കല) നിര്യാതയായി. ആറ്റിങ്ങൽ എം.ജി റോഡ് മങ്കാട്ട് വീട്ടിൽ സംസ്കരിച്ചു. മകൾ: പൗർണമി (അസി. പ്രഫസർ ശ്രീനാരായണ കോളജ് ഓഫ് ലീഗൽ സ്റ്റഡീസ്, കൊല്ലം). സഹോദരങ്ങൾ: പരേതനായ അജിതൻ, അമിത (റിട്ട. പഞ്ചായത്ത് സെക്രട്ടറി). ആനുകാലികങ്ങളിൽ നിരവധി സാഹിത്യ സംബന്ധമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇവ ശേഖരിച്ച് പുസ്തകമാക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് അന്ത്യം. വിവിധ മേഖലയിലെ പ്രമുഖർ അന്ത്യോപചാരം അർപ്പിക്കാൻ എത്തി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്. tvdatl va Vijaya വി.എ. വിജയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.