ജലസ്രോതസ്സുകളുടെ സംരക്ഷണം തദ്ദേശ സ്ഥാപങ്ങൾ ഏറ്റെടുക്കണം -മന്ത്രി ജി.ആർ. അനിൽ

നെടുമങ്ങാട്: ജലസ്രോതസ്സുകളുടെ സംരക്ഷണം തദ്ദേശ സ്ഥാപങ്ങൾ ഏറ്റെടുക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കരകുളം ഗ്രാമപഞ്ചായത്തിലെ മരുതൂർ ഏലാതോട് ശുചീകരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 'തെളിനീർ ഒഴുകും നവകേരളം' കാമ്പയിന്റെ ഭാഗമായാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മരുതൂർ ഏലാതോടിന്‍റെ ശുചീകരണം നടന്നത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വി. അമ്പിളി അധ്യക്ഷത വഹിച്ചു. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ യു. ലേഖാറാണി, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ ചിത്രലേഖ, വാർഡ് മെംബർമാരായ ആശാ പ്രദീപ്, ഡി.ആർ. സന്തോഷ്, ആർ. ഗോപകുമാർ, പി.വി. ദീപ, കെ. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ : കരകുളം ഗ്രാമപഞ്ചായത്തിലെ മരുതൂർ ഏലാതോട് ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.