തിരുവനന്തപുരം: വാതിൽപാളിക്കിടയിൽ കുടുങ്ങി വിരലിൽ പരിക്കേറ്റ ബാലികക്ക് ശസ്ത്രക്രിയ വൈകിപ്പിച്ച് ഒരുദിവസത്തിലേറെ പട്ടിണിക്കിട്ട സംഭവത്തിൽ ആശുപത്രിക്കെതിരെ നിയമനടപടിക്കൾക്കൊരുങ്ങി കൗൺസിലറും രക്ഷിതാക്കളും. കരമന തളിയൽ സത്യൻ നഗറിൽ വാടകതാമസക്കാരായ ഒഡിഷ ദമ്പതികളുടെ മകൾ മൂന്നുവയസ്സുകാരി സംഗീതക്ക് മെഡിക്കൽ കോളജിൽ 35 മണിക്കൂറോളം സർജറി വൈകിപ്പിക്കുകയും ഈ സമയമത്രയും കുട്ടിക്ക് ജലപാനം പോലും തടയുകയും ചെയ്തു. സംഭവത്തിൽ ബാലാവകാശ കമീഷൻ, മനുഷ്യാവകാശ കമീഷൻ എന്നിവിടങ്ങളിൽ പരാതി നൽകുമെന്ന് കൗൺസിലർ കരമന അജിത് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12.45 ഓടെ ആയിരുന്നു സംഭവം. വാതിലിൽ അകപ്പെട്ട് വിരലിൽ സാരമായി പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും എത്തിച്ചു. അടിയന്തര ശസ്ത്രക്രിയക്കായി ഉച്ചക്ക് രണ്ടോടെ മെഡിക്കൽ കോളജിൽ എത്തിച്ച കുട്ടിക്ക് വെള്ളം ഉൾപ്പെടെ ആഹാരം നൽകാൻ പറ്റാതായി. 35 മണിക്കൂറിന് ശേഷമാണ് ശസ്ത്രക്രിയ നടത്താൻ അധികൃതർ തയാറായത്. അതേസമയം സംഭവെത്തക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. ചിത്രം: ബാലികയുടെ പരിക്കേറ്റ വിരൽ ശസ്ത്രക്രിയക്ക് മുമ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.