കൊല്ലം: ഏക സിവിൽ കോഡിനെതിരെ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പാർലമെന്‍റ് മാർച്ച് നടത്തും. ഏക സിവിൽ കോഡിനെതിരായ രാജ്ഭവൻ മാർച്ച് മുസ്ലിം സമുദായത്തിന്‍റെ ഐക്യവും രാജ്യസ്നേഹവും പ്രകടിപ്പിച്ച വമ്പിച്ച മുന്നേറ്റമായിരുന്നെന്ന് സംഘാടകസമിതി യോഗം വിലയിരുത്തി. ഈ വികാരം കേന്ദ്ര ഭരണാധികാരികളെ നേരിട്ട് ബോധ്യപ്പെടുത്താനും സമരം ശക്തമാക്കുന്നതിനും അടുത്ത പാർലമെന്‍റ് സമ്മേളന സമയത്ത് പാർലമെന്‍റ് മാർച്ച് നടത്താനും ഇന്ത്യൻ പ്രസിഡന്‍റിനെയും പ്രധാനമന്ത്രിയെയും നേരിൽ കണ്ട് നിവേദനം നൽകാനും ഏക സിവിൽ കോഡ് വിരുദ്ധ സംഘാടകസമിതി യോഗം തീരുമാനിച്ചു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കെ.പി. മുഹമ്മദ് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. എ.കെ. ഉമർ മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, അഡ്വ. നൗഫൽ, പാലുവള്ളി എ. നാസിമുദ്ദീൻ മന്നാനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.