ഐ.എം. വിജയനും സംഘവും വീണ്ടും ബൂട്ട് കെട്ടുന്നു; മത്സരം ഇന്ന് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍

*യാനാ ട്രോഫി മീഡിയ ഫുട്‌ബാള്‍ ലീഗിന് ഇന്ന് കിക്കോഫ് തിരുവനന്തപുരം: കേരളത്തിന്‍റെ കാൽപന്തുകളിയിലെ രാജകുമാരന്‍ ഐ.എം. വിജയനുള്‍പ്പെടെ മുന്‍കാല ഫുട്‌ബാള്‍ ഹീറോസ് വീണ്ടും മത്സരത്തിനിറങ്ങുന്നു. പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന യാനാ ട്രോഫി ഫുട്‌ബാള്‍ മത്സരത്തോടനുബന്ധിച്ചാണ് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന ടീമും ഐ.പി.എസ്, ഐ.എ.എസ് ഓഫിസര്‍മാര്‍ അടങ്ങുന്ന ടീമും തമ്മില്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ പോരാട്ടത്തിനിറങ്ങുന്നത്. ശനിയാഴ്ച വൈകീട്ട്​ നാലിന് നടക്കുന്ന പ്രദര്‍ശന മത്സരത്തില്‍ ഐ.എം. വിജയന്‍, യു. ഷറഫലി, സി.വി. പാപ്പച്ചന്‍, കുരികേശ് മാത്യു, ജോപോള്‍ അഞ്ചേരി, മാത്യു വർഗീസ്, പി.പി. തോബിയാസ്, കെ.ടി. ചാക്കോ, ജിജു ജേക്കബ്, അപ്പുക്കുട്ടന്‍, വി.പി. ഷാജി, ആസിഫ് സഹീര്‍, സുരേഷ് കുമാര്‍, ജോബി ജോസഫ്, എബിന്‍ റോസ് എന്നിവര്‍ കളിക്കളത്തിലിറങ്ങും. മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തുന്ന യാനാ ട്രോഫി ഫുട്‌ബാള്‍ ടൂര്‍ണമെന്റിന്റെ കിക്കോഫ് വൈകുന്നേരം 3.30ന് നടക്കും. മാധ്യമസ്ഥാപനങ്ങള്‍ നാലു ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ക്യാപ്... football തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഇൻറർമീഡിയ ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമൻെറുകളുടെ ലോഗോ പ്രകാശനം ജോർജ് ഓണക്കൂർ, തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, സംവിധായകൻ കെ. മധു, നടന്മാരായ സായികുമാർ, മുകേഷ്, നിർമാതാവ് അപ്പച്ചൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.