തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത പരിപാടിയിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഭാര്യയെ സ്വാഗത പ്രാസംഗികനുൾപ്പെടെ പലരും മറന്നു, ഓർമിച്ചതാകട്ടെ, മുഖ്യമന്ത്രി പിണറായി വിജയനും. അതിനെ നിറഞ്ഞ കൈയടിയോടെ സദസ്സ് വരവേൽക്കുകയും ചെയ്തു. വനിത സാമാജികരുടെ ദേശീയ സമ്മേളനത്തിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. വേദിയിൽ രാഷ്ട്രപതിക്കു സമീപം ഭാര്യ സവിത കോവിന്ദുമുണ്ടായിരുന്നു. അതിനടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ എന്നിവരൊക്കെയുണ്ടായിരുന്നു. എന്നാൽ, ചടങ്ങിൽ സ്വാഗതം പറഞ്ഞ മുഖ്യസംഘാടകൻ കൂടിയായ നിയമസഭ സ്പീക്കർ എം.ബി. രാജേഷ്, പിന്നീട് സംസാരിച്ച മന്ത്രി ജെ. ചിഞ്ചുറാണി, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവർ വേദിയിലുണ്ടായിരുന്ന മറ്റ് എല്ലാവരുടെയും പേരുകൾ പറഞ്ഞെങ്കിലും രാഷ്ട്രപതിയുടെ ഭാര്യയെക്കുറിച്ച് പരാമർശിച്ചില്ല. എന്നാൽ, പിന്നീട് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതിയുടെ പേര് പരാമർശിച്ചശേഷം അദ്ദേഹത്തിന്‍റെ ഭാര്യയുടെ പേര് പറഞ്ഞു. തുടർന്ന് സംസാരിച്ച ഗവർണറും ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് രാഷ്ട്രപതിയെയും ഭാര്യയെയും സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.