അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എവല്യൂഷനറി ആൻഡ്​ ഇന്റഗ്രേറ്റിവ് ബയോളജി സെന്ററിലേക്ക് 2022-2023 കാലയളവിലേക്ക് 'ഫിസിയോളജിക്കല്‍ ആൻഡ്​ മോളിക്കുലാര്‍ മെക്കാനിസം ഓഫ് സ്‌ട്രെസ് റെസ്‌പോണ്‍സ് ആൻഡ്​ ടോളറന്‍സ് ഇന്‍ ഫിഷ്'എന്ന വിഷയത്തിലേക്ക് റിസര്‍ച്ച് അസോസിയേറ്റി​െന്റയും ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസര്‍ച്ച് അസോസിയേറ്റ്: യോഗ്യത: പിഎച്ച്.ഡി ബിരുദം. സുവോളജി/മോളിക്കുലാര്‍ ബയോളജിയില്‍ വൈദഗ്​ധ്യമുള്ള ബയോമെഡിക്കല്‍ സയന്‍സ്/ബിഹേവിയറല്‍ ഫിസിയോളജി. അഭികാമ്യയോഗ്യത- സ്‌ട്രെസ് ഫിസിയോളജിയില്‍ പരിചയസമ്പത്ത്. പ്രതിമാസ വേതനം -35,000. ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോ: യോഗ്യത - എം.എസ്‌സി ബിരുദം, സുവോളജി/ഇന്റഗ്രേറ്റിവ് ബയോളജി അഭികാമ്യയോഗ്യത - പ്രസ്തുതവിഷയത്തില്‍ NET, പ്രതിമാസ വേതനം - 23,000 താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഓണററി ഡയറക്ടര്‍, ICEIB എന്ന വിലാസത്തിലേക്ക് 2022 ​േമയ് 31ന് മുമ്പായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.