അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍: പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ രോഗികൾക്ക് ദുരിതം

പുതിയ കെട്ടിട നിർമാണം തുടങ്ങിയതോടെയാണ് അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത് പാറശ്ശാല: അശാസ്ത്രീയ പരിഷ്‌കാരങ്ങൾ കാരണം പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ രോഗികൾ ദുരിതത്തിൽ. പുതിയ കെട്ടിട നിർമാണം തുടങ്ങിയതോടെയാണ് അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത്. ഒ.പികളുടെ പ്രവര്‍ത്തനം വെവ്വേറെ കെട്ടിടത്തിലാക്കിയതോടെ കരിങ്കല്ല് ഉൾപ്പെടെയുള്ള നിർമാണ സാധനങ്ങള്‍ക്കിടയിലൂടെ വേണം രോഗികള്‍ക്ക് ഒ.പിയിലേക്കും മറ്റു വിഭാഗങ്ങളിലേക്കുമെത്താൻ. എല്ലാ വിഭാഗങ്ങളും ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമുണ്ടെന്നിരിക്കെ, വീണ്ടുവിചാരമില്ലാതെയാണ് പരിഷ്‌കാരങ്ങൾ നടത്തിയതെന്ന വിമര്‍ശനമുയരുന്നു. വീല്‍ചെയറില്‍ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ മഴ നനഞ്ഞ് പോകേണ്ട സ്ഥിതിയാണ്. അമ്പൂരി, വെള്ളറട, കള്ളിക്കാട്, പൊഴിയൂര്‍, കോല്ലംകോട് ഭാഗങ്ങളില്‍നിന്നുള്ളവരാണ് ആശുപത്രിയെ കൂടുതലായി ആശ്രയിക്കുന്നത്. ഇതിനിടയിലാണ് ആശുപത്രിക്കുള്ളില്‍ വാഹനങ്ങളുടെ തോന്നുംപടി പാര്‍ക്കിങ്. ഇതും നിയന്ത്രിക്കാന്‍ സംവിധാനമില്ല. മാറ്റങ്ങള്‍ കാണിച്ചുള്ള സൂചനാബോര്‍ഡ്​ സ്ഥാപിക്കാത്തതും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.